മുംബൈ: ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും. ബിസിസിഐ മുഖ്യ സെലക്ടർ അജിത് അഗാർക്കർ ഇന്ന് നടക്കുന്ന വാർത്താ സമ്മേളനത്തിലാണ് ടീം പ്രഖ്യാപനം.
ഇന്ത്യ- പാക് മത്സര വേദി സംബന്ധിച്ച് വിവാദമുയർന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിനായുള്ള സ്ക്വാഡിനെ ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. രോഹിത് ശർമ തന്നെയായിരിക്കും ടീം ഇന്ത്യയെ നയിക്കുക എന്നാണ് സൂചന.
പാക്കിസ്ഥാന് വേദിയാകുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് ദുബായിലാണ്. അടുത്ത മാസം 19നാണ് ചാന്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്.
ഫെബ്രുവരി 20നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് ആദ്യ മത്സരത്തിലെ എതിരാളി.
ഇന്ത്യ - പാകിസ്ഥാന് മത്സരം 23ന് നടക്കും.
മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും നടക്കും. ഇന്ത്യയും പാകിസ്ഥാനും മാത്രമാണ് ഇനി ടീം പ്രഖ്യാപിക്കാനുള്ളത്.