ഡൽഹി: ഇന്ത്യൻ ടീം ചാംപ്യൻസ് ട്രോഫി കളിക്കാൻ പാകിസ്താനിലേക്കു പോകില്ല. ടീമിന് പാക്കിസ്ഥാനിൽ സുരക്ഷാ പ്രശ്നനങ്ങളുണ്ടെന്ന് ബസിസിഐ തന്നെ അറിയിച്ചിട്ടുണ്ടെന്നും ടീമിൻ്റെ സുരക്ഷയ്ക്കാണു പ്രാധാന്യമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ നൽകാൻ വിദേശകാര്യ മന്ത്രാലയം തയ്യാറല്ല. ഇന്ത്യയുടെ മത്സരത്തിൽ യുഎഇയിൽ നടത്തണമെന്നാണ് ബസിസിഐ ആവശ്യപ്പെടുന്നത്. ഇത് പാകിസ്താൻ സമ്മതിച്ചിട്ടില്ല.