Advertisment

13 വ​ർ​ഷ​ത്തെ ടെ​സ്റ്റ് ക​രി​യ​റി​ന് വി​ട ! വി​ര​മി​ക്ക​ൽ ടെ​സ്റ്റി​ൽ അ​ർ​ധ​സെ​ഞ്ചു​റിയുമായി ഓ​സ്ട്രേ​ലി​യ​ൻ ബാറ്റർ ഡേ​വി​ഡ് വാ​ർ​ണ​ർ; നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ ഗാ​ല​റി​യും !

New Update
Y

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ബാറ്റർ ഡേ​വി​ഡ് വാ​ർ​ണ​ർ 13 വ​ർ​ഷ​ത്തെ ടെ​സ്റ്റ് ക​രി​യ​റി​നോ​ട് വി​ട പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​നെ​തി​രേ ന​ട​ന്ന മൂ​ന്നാം ടെ​സ്റ്റി​ൽ അ​ർ​ധ സെ​ഞ്ചു​റി​യോ​ടെ​യാ​ണ് താ​രം പ​ടി​യി​റ​ങ്ങു​ന്ന​ത്.

Advertisment

സാ​ജി​ദ് ഖാ​ന്‍റെ പ​ന്തി​ൽ എ​ൽ​ബി​ഡ​ബ്ല്യു ആ​യാ​ണ് താ​രം പു​റ​ത്താ​യ​ത്. നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ ഗാ​ല​റി​യും, ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ല്കി ഇ​രു ടീം ​അം​ഗ​ങ്ങ​ളും താ​ര​ത്തെ ആ​ദ​രി​ച്ചു.

112 ടെ​സ്റ്റു​ക​ളി​ൽ നി​ന്നാ​യി 26 സെ​ഞ്ചു​റി​യും 37 അ​ർ​ധ​സെ​ഞ്ചു​റി​ക​ളും ഉ​ൾ​പ്പെ​ടെ 8,786 റ​ണ്‍​സാ​ണ് വാ​ർ​ണ​റു​ടെ സം​ഭാ​വ​ന.

2011 ൽ ​ന്യൂ​സി​ലാ​ൻ​ഡി​നെ​തി​രേ ബ്രി​സ്ബേ​നി​ൽ ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം കു​റി​ച്ച വാ​ർ​ണ​ർ ഓ​സീ​സ് റ​ണ്‍​വേ​ട്ട​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ അ​ഞ്ചാ​മ​നാ​യാ​ണ് മ​ട​ങ്ങു​ന്ന​ത്.

 

Advertisment