എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് ട്വന്റി20: ഇന്ത്യക്ക് വിജയത്തുടക്കം, പാക്കിസ്താനെ തകർത്തത് ഏഴ് റൺസിന്; രണ്ടാം മത്സരത്തിൽ യു.എ.ഇയോട് നാല് വിക്കറ്റിന് തോറ്റ് ഒമാൻ

New Update
G

മസ്കത്ത്: എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിൽ ഇന്ത്യ ‘എ’ക്ക് വിജയ തുടക്കം. അമീറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന കളിയിൽ പാക്കിസ്താ​നെ ഏഴ് റൺസിനാണ് തോൽപ്പിച്ചത്.

Advertisment

ടോസ് നേടി ബാറ്റിങ് ​തെരഞ്ഞെടുത്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുക്കാനെ സാധിച്ചൊള്ളു.

 മൂന്ന് വിക്കറ്റെടുത്ത അൻഷുൽ കമ്പോജന്റെയും രണ്ട് വീതം വിക്കറ്റെടുത്ത നിഷാന്ത് സിന്ധു, റാസിഖ് സലാം എന്നിവരുടെ ബൗളിങ് പ്രകടനമാന് ഇന്ത്യക്ക് വിജയം സാധ്യമാക്കിയത്.

മറ്റൊരു മത്സരത്തിൽ ആ​തിഥേയരായ ഒമാൻ യു.എ.ഇയോട് നാല് വിക്കറ്റിന് പരാജയപ്പെട്ടു. ഒമാൻ ഉയർത്തിയ 150 റൺസ് അഞ്ച് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ യു.എ.ഇ എത്തി പിടിക്കുകയായിരുന്നു

Advertisment