/sathyam/media/media_files/aA81BPh5kwAD0I79nyCx.webp)
മു​ൾ​ട്ടാ​ൻ: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ടെ​സ്റ്റി​ൽ കൂറ്റൻ സ്കോർ ഉയർത്തി ഡി​ക്ല​യ​ർ ചെ​യ്ത് ഇം​ഗ്ല​ണ്ട്. നാ​ലാം ദി​നം ഏ​ഴി​ന് 823 എ​ന്ന നി​ല​യി​ലാ​ണ് ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് അ​വ​സാ​നി​പ്പി​ച്ച​ത്.
ക​ന്നി ട്രി​പ്പി​ൾ സെ​ഞ്ചു​റി നേ​ടി​യ ഹാ​രി ബ്രൂ​ക്കി​ന്‍റെ ബാ​റ്റിം​ഗാ​ണ് ഇം​ഗ്ല​ണ്ടി​ന് പ​ടു​കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ഇ​തോ​ടെ, ഇം​ഗ്ല​ണ്ട് 267 റ​ൺ​സി​ന്‍റെ ലീ​ഡ് നേ​ടി.
മൂ​ന്നി​ന് 492 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം തു​ട​ങ്ങി​യ ഇം​ഗ്ല​ണ്ടി​നു വേ​ണ്ടി റൂ​ട്ടും (262) ബ്രൂ​ക്കും (317) അ​തി​വേ​ഗം സ്കോ​ർ​ബോ​ർ​ഡ് ച​ലി​പ്പി​ച്ചു. ആ​ദ്യം റൂ​ട്ടാ​ണ് ഇ​ര​ട്ട​ശ​ത​കം പി​ന്നി​ട്ട​ത്.
375 പ​ന്തി​ൽ 17 ബൗ​ണ്ട​റി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് റൂ​ട്ടി​ന്‍റെ ഇ​ന്നിം​ഗ്സ്. അ​തേ​സ​മ​യം, 322 പ​ന്തി​ൽ 29 ബൗ​ണ്ട​റി​ക​ളും മൂ​ന്നു സി​ക്സ​റു​മു​ൾ​പ്പെ​ടെ​യാ​ണ് ബ്രൂ​ക്ക് ട്രി​പ്പി​ൾ സെ​ഞ്ചു​റി​യി​ലെ​ത്തി​യ​ത്.
മ​റു​പ​ടി​യാ​യി ര​ണ്ടാ​മി​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ന് ആ​ദ്യ പ​ന്തി​ൽ ത​ന്നെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ക്രി​സ് വോ​ക്സി​ന്‍റെ പ​ന്തി​ൽ ബൗ​ൾ​ഡാ​യി അ​ബ്ദു​ള്ള ഷ​ഫീ​ഖ് മ​ട​ങ്ങി. നിലവിൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 23 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. 13 റ​ൺ​സു​മാ​യി സ​യിം അ​യൂ​ബും 10 റ​ൺ​സു​മാ​യി ക്യാ​പ്റ്റ​ൻ ഷാ​ൻ മ​സൂ​ദു​മാ​ണ് ക്രീ​സി​ൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us