/sathyam/media/media_files/LAUtX2qDTnhalebQhKYg.webp)
മു​ള്‍​ട്ടാ​ന്‍: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ പാ​ക്കി​സ്ഥാ​ൻ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക് നീ​ങ്ങു​ന്നു. ഒ​ന്നാം ദി​വ​സ​ത്തെ ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോൾ പാ​ക്കി​സ്ഥാ​ൻ നാ​ലു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 328 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. 35 റ​ണ്‍​സോ​ടെ സൗ​ദ് ഷ​ക്കീ​ലും റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ നൈ​റ്റ് വാ​ച്ച്​മാ​ന്‍ ന​സീം ഷാ​യും ക്രീ​സി​ല്‍.
ക്യാ​പ്റ്റ​ന്‍ ഷാ​ന്‍ മ​സൂ​ദ് (151) ഓ​പ്പ​ണ​ര്‍ അ​ബ്ദു​ള്ള ഷെ​ഫീ​ഖ് (102) എ​ന്നി​വ​രു​ടെ സെ​ഞ്ചു​റി​യാ​ണ് പാ​ക്കി​സ്ഥാ​ന് മി​ക​ച്ച അ​ടി​ത്ത​റ ഒ​രു​ക്കി​യ​ത്. സെ​ഞ്ചു​റി നേ​ടി​യ​തി​ന് പി​ന്നാ​ലെ 184 പ​ന്തി​ല്‍ 102 റ​ണ്‍​സെ​ടു​ത്ത അ​ബ്ദു​ള്ള ഷ​ഫീ​ഖി​നെ ഗ​സ് അ​റ്റ്കി​ന്‍​സ​ണ്‍ പു​റ​ത്താ​ക്കി. തൊ​ട്ടു പി​ന്നാ​ലെ 177 പ​ന്തി​ല്‍ 151 റ​ണ്‍​സ​ടി​ച്ച ക്യാ​പ്റ്റ​ൻ ഷാ​ന്‍ മ​സൂ​ദി​നെ ജാ​ക് ലീ​ച്ച് പു​റ​ത്താ​ക്കി.
13 ഫോ​റും ര​ണ്ട് സി​ക്സും അ​ട​ക്ക​മാ​ണ് ഷാ​ന്‍ മ​സൂ​ദ് 151 റ​ണ്‍​സ​ടി​ച്ച​ത്. ബാ​ബ​ര്‍ അ​സം 30 റ​ൺ​സ് നേ​ടി. ഇം​ഗ്ല​ണ്ടി​നാ​യി ഗ​സ് അ​റ്റ്കി​ന്‍​സ​ണ്‍ ര​ണ്ടും ക്രി​സ് വോ​ക്സും ജാ​ക് ലീ​ച്ചും ഒ​രു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us