New Update
/sathyam/media/media_files/g4ujJqewSlGmO9xN6OQr.webp)
ധർമശാല: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഓൾ റൗണ്ടർ ഒലീ റോബിൻസണിന് പകരം പേസർ മാർക്ക് വുഡ് ടീമിൽ തിരിച്ചെത്തി.
Advertisment
റാഞ്ചി ടെസ്റ്റിൽ റോബിൻസണിന് വിക്കറ്റുകളൊന്നും ലഭിച്ചിരുന്നില്ല. ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ടീമിൽ പേസർ ജസ്പ്രീത് ബുംറ തിരിച്ചെത്തും.
കർണാടകയുടെ മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ അരങ്ങേറ്റ ടെസ്റ്റ് കളിച്ചേക്കും. എന്നാൽ വിരാട് കോഹ്ലിയും കെ.എൽ. രാഹുലും അഞ്ചാം ടെസ്റ്റിലും കളിക്കില്ല. രണ്ടു ദിവസം മുമ്പ് തന്നെ ആയിരക്കണക്കിന് ആരാധകരാണ് ധർമശാലയിൽ മത്സരം കാണാൻ എത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us