/sathyam/media/media_files/bTFD26TuwMib1dESMMiO.jpg)
മുംബൈ: ടോസ് സമയത്ത് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ കൂവിവിളിച്ച് ആരാധകര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തിലെ ടോസ് സമയത്താണ് സംഭവം നടന്നത്. ടോസ് നിയന്ത്രിക്കാനെത്തിയ മുന്‍താരം സഞ്ജയ് മഞ്ജരേക്കര്‍, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളിതാരവുമായ സഞ്ജു സാംസണ്‍ തുടങ്ങിയവരായിരുന്നു ആ സമയത്ത് മൈതാനത്തുണ്ടായിരുന്നത്.
ടോസ് ഇടും മുമ്പേ ആരാധകര്‍ ഹാര്‍ദ്ദിക്കിനെ കൂവി വരവേറ്റ് തുടങ്ങി. മാന്യമായി പെരുമാറാന്‍ മഞ്ജരേക്കര്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കാണികളില്‍ നിന്ന് സ്‌നേഹം ലഭിക്കുന്നത് സന്തോഷകരമെന്നായിരുന്നു ഇതു സംബന്ധിച്ച് ഹാര്‍ദ്ദിക്കിന്റെ പ്രതികരണം.
🚨 Toss 🚨@rajasthanroyals win the toss and elect to bowl against @mipaltan#TATAIPL | #MIvRRpic.twitter.com/pziDfHNIci
— IndianPremierLeague (@IPL) April 1, 2024
രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതില്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ അതൃപ്തരാണ്. കഴിഞ്ഞ മത്സരങ്ങളിലും ഹാര്‍ദ്ദിക്കിനെ ആരാധകര്‍ കൂവി വരവേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ വാങ്കഡെയിലും കണ്ടത്.
ആദ്യത്തെ അനുഭവം
ടോസ് സമയത്ത് ഒരു ക്യാപ്റ്റനെ കൂവി വിളിക്കുന്നത് താന്‍ ആദ്യമായിട്ടാണ് കാണുന്നതെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍ പ്രീ മാച്ച് ഷോയില്‍ പറഞ്ഞു.