മുംബൈ: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെ കാലിന് പരിക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് ഉടനെ തിരിച്ചെത്താനാവില്ലെന്ന് റിപ്പോർട്ട്. പരിക്ക് മാറി സുഖമാവാൻ കുറഞ്ഞത് രണ്ട് മാസം വേണ്ടി വരും. ഈ കാലയളവിലെ മത്സരങ്ങളും പാണ്ഡ്യക്ക് നഷ്ടമാകും.
പാണ്ഡ്യ സ്വന്തം ബൗളിംഗിൽ പന്ത് തടയാൻ ശ്രമിച്ചപ്പോൾ കണങ്കാലിന് പരിക്കേൽക്കുകയായിരുന്നു. റീഹാബിലിറ്റെഷനായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തിച്ച പാണ്ഡ്യയെ തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരായി നടക്കാനിരിക്കുന്ന ടി20 പരമ്പരയും ദക്ഷിണാഫ്രിക്കയിലെ മൂന്ന് ടി20യും ഏകദിനങ്ങളും പാണ്ഡ്യക്ക് നഷ്ടമായേക്കും.