ഇനി രോഹിത് ഇല്ല! മുംബൈ ഇന്ത്യന്‍സിനെ ഹര്‍ദിക് പാണ്ഡ്യ നയിക്കും

New Update
hardhik pandya new

മുംബൈ: ഐപിഎല്‍ 2024ല്‍ മുംബൈ ഇന്ത്യന്‍സിനെ ഹര്‍ദിക് പാണ്ഡ്യ നയിക്കും. രോഹിത് ശര്‍മയുടെ പകരക്കാരനായാണ് ഹര്‍ദിക് നായക സ്ഥാനത്തെത്തുന്നത്. ഭാവി മുന്നില്‍ കണ്ടാണ് നീക്കമെന്നു ടീം വ്യക്തമാക്കി. 

Advertisment

കഴിഞ്ഞ പത്ത് വര്‍ഷമായി രോഹിത് ശര്‍മയാണ് മുംബൈയെ നയിച്ചിരുന്നത്. 2013 മുതല്‍ നായക സ്ഥാനത്തുള്ള രോഹിതിനു കീഴില്‍ അഞ്ച് തവണ ഐപിഎല്‍ കിരീടം ഉയര്‍ത്തിയ മുംബൈ രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കി.

ഗുജറാത്ത് ടൈറ്റന്‍സിലേക്ക് 2022ലാണ് ഹര്‍ദിക് 15 കോടിക്ക് പോയത്. ആ വര്‍ഷം തന്നെ ടീമിനെ കിരീടത്തിലേക്ക് നയിക്കാനും ഹര്‍ദികിനു സാധിച്ചു.

പിന്നാലെ കഴിഞ്ഞ സീസണിലും ടീമിന്റെ മികച്ച പ്രകടനമായിരുന്നു. കഴിഞ്ഞ സീസണിലും ടീം ഫൈനലിലേക്ക് മുന്നേറി. പിന്നാലെയാണ് ഞെട്ടിക്കുന്ന നീക്കവുമായി മുംബൈ താരത്തെ 2024 സീസണ്‍ ലക്ഷ്യമിട്ട് ടീമിലേക്ക് തിരിച്ചു കൊണ്ടു വന്നത്.  

Advertisment