മുംബൈ: ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് രണ്ട് വര്‍ഷത്തേയ്ക്ക് വിലക്കി ബിസിസിഐ. മതിയായ കാരണങ്ങളില്ലാതെ ഐപിഎല്ലില്‍ നിന്ന് പിന്മാറിയതിനെത്തുടര്ന്നാണ് താരത്തെ വിലക്കിയത്.
ഐപിഎല്ലിലെ പുതിയ നിയമപ്രകാരമാണ് വിലക്കിയത്. ഇത്തരത്തില്‍ വിലക്ക് നേരിടുന്ന ആദ്യ താരമാണ് ബ്രൂക്ക്. ബ്രൂക്കിനെ വിലക്കിയ കാര്യം ബിസിസിഐ ഔദ്യോഗികമായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു.
കരിയറിലെ തിരക്കേറിയ ഘട്ടത്തിൽ റീചാർജ് ചെയ്യാൻ സമയം വേണമെന്ന് വ്യക്തമാക്കിയാണ് ബ്രൂക്ക് ഐപിഎല്ലില്‍ നിന്ന് അവസാന നിമിഷം പിന്മാറിയത്.
താരലേലത്തിൽ 6.25 കോടി രൂപക്ക് ഡൽഹി ബ്രൂക്കിനെ സ്വന്തമാക്കിയശേഷമായിരുന്നു ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ബ്രൂക്കിന്റെ പിന്മാറ്റം.
താരലേലത്തില്‍ ടീമുകളിലെത്തിയശേഷം അവസാന നിമിഷം താരങ്ങള്‍ പരിക്കുമൂലമല്ലാതെ പിന്മാറുന്നത് ടീമുകളുടെ സന്തുലനത്തെ തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മതിയായ കാരണങ്ങളില്ലാതെ പിന്മാറുന്ന താരങ്ങളെ വിലക്കണമെന്ന് ടീം ഉടമകള്‍ ബിസിസിഐയോട് അഭ്യര്‍ഥിച്ചിരുന്നു.
ഇതിനെത്തുടര്‍ന്നാണ് മതിയായ കാരണങ്ങളില്ലാതെ പിന്മാറുന്ന താരങ്ങൾക്ക് രണ്ട് വര്‍ഷ വിലക്ക് ഏര്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചത്.