ലി​സ്റ്റ്-​എ ക്രി​ക്ക​റ്റി​ൽ ബി​ഹാ​റി​ന് ലോ​ക റി​ക്കാ​ർ​ഡ്. റാ​ഞ്ചി​യി​ൽ പ​ടു​ത്തു​യ​ർ​ത്തി​യ​ത് ഏ​റ്റ​വും ഉ​യ​ർ​ന്ന ടീം ​ടോ​ട്ട​ൽ. 84 പ​ന്തി​ൽ 190 റ​ൺ​സ് അടിച്ച് വൈ​ഭ​വ് സൂ​ര്യ​വം​ശി​, 32 പ​ന്തി​ൽ സെ​ഞ്ച്വ​റി നേ​ടി ഗ​നിയും

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
1766578373

റാ​ഞ്ചി: ലി​സ്റ്റ്-​എ ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ടീം ​ടോ​ട്ട​ൽ എ​ന്ന ലോ​ക റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി ബി​ഹാ​ർ. വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ലെ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ബി​ഹാ​ർ 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 574 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

Advertisment

2022-ൽ ​അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നെ​തി​രെ ത​മി​ഴ്നാ​ട് കു​റി​ച്ച 506/2 എ​ന്ന റെ​ക്കോ​ർ​ഡാ​ണ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യ​ത്. 84 പ​ന്തി​ൽ 190 റ​ൺ​സ് നേ​ടി​യ വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ​യും 56 പ​ന്തി​ൽ 116 റ​ൺ​സെ​ടു​ത്ത ആ​യു​ഷ് ലോ​ഹ​രു​ക്ക​യും 40 പ​ന്തി​ൽ 128 റ​ൺ​സ് വാ​രി​ക്കൂ​ട്ടി​യ ക്യാ​പ്റ്റ​ൻ എ​സ്. ഗാ​നി​യു​ടെ​യും മി​ക​വി​ലാ​ണ് ബി​ഹാ​ർ കൂ​റ്റ​ർ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത് .

320 സ്‌​ട്രൈ​ക്ക് റേ​റ്റി​ലാ​യി​രു​ന്നു ക്യാ​പ്റ്റ​ൻ ഗാ​നി​യു​ടെ ബാ​റ്റിം​ഗ് പ്ര​ക​ട​നം. 32 പ​ന്തി​ൽ സെ​ഞ്ച്വ​റി നേ​ടി ഗ​നി ലി​സ്റ്റ് എ​യി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്‍റെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ സെ​ഞ്ച്വ​റി നേ​ടി. ഓ​വ​റി​ൽ ശ​രാ​ശ​രി 11.48 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ബി​ഹാ​റി​ന്റെ കു​തി​പ്പ്.

Advertisment