New Update
/sathyam/media/media_files/mZfsFWqpokLi6wx1JwQm.jpg)
2024 ലെ ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രഖ്യാപിച്ചു.
Advertisment
ഹര്‍മന്‍പ്രീത് കൗര്‍ ടീമിനെ നയിക്കും. ബംഗ്ലാദേശില്‍ നടക്കാനിരുന്ന ടൂര്‍ണമെന്റ് രാജ്യത്തെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ സാഹചര്യം കാരണം യുഎഇയില്‍ നടക്കും. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍.
15 അംഗ ടീമില്‍ രണ്ട് മലയാളി താരങ്ങളാണ് ഇടം പിടിച്ചത്. ആശ ശോഭന, സജന സജീവന്‍ എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം.
റിച്ച ഘോഷും യസ്തിക ഭാട്ടിയയുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍. ഉമ ഛേത്രി, സൈമ താക്കൂര്‍, തനുജ കന്‍വാര്‍ എന്നിവര്‍ ടീമിലെ ട്രാവലിങ് റിസര്‍വ് താരങ്ങള്‍.
🚨 NEWS 🚨
— BCCI Women (@BCCIWomen) August 27, 2024
Presenting #TeamIndia's squad for the ICC Women's T20 World Cup 2024 🙌 #T20WorldCuppic.twitter.com/KetQXVsVLX
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us