വനിതാ ലോകകപ്പില്‍ റെക്കോര്‍ഡ് സമ്മാനത്തുക. മൊത്തം 122.5 കോടി രൂപ പ്രഖ്യാപിച്ച് ഐസിസി. ഒറ്റയടിക്ക് 297 ശതമാനം വർധന. കിരീടം നേടുന്ന ടീമിന് 39.55 കോടി രൂപ, റണ്ണേഴ്‌സ് അപ്പിന് 19.77 കോടി, സെമി ടീമുകൾക്ക് 9.88 കോടി രൂപ വീതം

New Update
2671383-wcup

ദുബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ വമ്പന്‍ സമ്മാനത്തുക. ലോക ചാംപ്യന്‍മാര്‍ക്കടക്കം വിതരണം ചെയ്യുക റെക്കോര്‍ഡ് തുക. മൊത്തം സമ്മാനത്തുക 122.5 കോടി രൂപ (13.88 ലക്ഷം യുഎസ് ഡോളര്‍) യായി ഐസിസി പ്രഖ്യാപിച്ചു. കഴിഞ്ഞ അധ്യായത്തേക്കാള്‍ 297 ശതമാനം വര്‍ധനയാണ് ഒറ്റയടിക്ക് വന്നത്.

Advertisment

കിരീടം നേടുന്ന ടീമിന് 39.55 കോടി രൂപ (3.5 ലക്ഷം യുഎസ് ഡോളര്‍) യാണ് സമ്മാനത്തുക. കഴിഞ്ഞ തവണ ലോക ചാംപ്യന്‍മാര്‍ക്ക് കിട്ടിയത് 11.65 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. 2023ലെ പുരുഷ ലോകകപ്പില്‍ ചാംപ്യന്‍ ടീമിനു സമ്മാനിച്ചത് 35.31 കോടി രൂപയാണ്. അതിലും കൂടുതല്‍ ഇത്തവണ വനിതാ ലോക ചാംപ്യന്‍മാര്‍ക്ക് നേടാം.

ചാംപ്യന്‍ ടീമിന് 39.55 കോടി രൂപ. റണ്ണേഴ്‌സ് അപ്പിന് 19.77 കോടി രൂപ. സെമിയിലെത്തുന്ന ടീമിന് 9.88 കോടി രൂപ എന്നിവയാണ് തുകകള്‍.

ഈ മാസം 30 മുതല്‍ നവംബര്‍ 2 വരെയാണ് ലോകകപ്പ് പോരാട്ടങ്ങള്‍. ഇന്ത്യയും ശ്രീലങ്കയുമാണ് വേദികള്‍. എട്ട് ടീമുകളാണ് 31 മത്സരങ്ങളിലായി ഏറ്റുമുട്ടുന്നത്.

Advertisment