2023ലെ മികച്ച ക്രിക്കറ്റ് താരമാവാൻ കടുത്ത മത്സരം; ഐ.സി.സിയുടെ അന്തിമപട്ടികയിൽ രണ്ട് ഇന്ത്യൻ താരങ്ങൾ, കാര്യമായ മത്സരം കോഹ്ലിയും കമ്മിൻസും തമ്മിൽ

New Update
H

ദുബായ്: ഐ.സി.സിയുടെ 2023ലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തെ ഉടൻ പ്രഖ്യാപിച്ചേക്കും. ഇതിനായുള്ള അന്തിമപട്ടികയിൽ രണ്ടു ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. 

Advertisment

ആകെ നാല് താരങ്ങളാണ് മികച്ച പുരുഷ താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫിക്കായി അന്തിമപട്ടികയിലുള്ളത്. വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ബാറ്റർ ട്രാവിസ് ഹെഡ് എന്നിവരും അന്തിമ പട്ടികയിൽ ഇടംനേടി. 

കഴിഞ്ഞവർഷം ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഗംഭീരപ്രകടനമാണ് ക്ലോഹി കാഴ്ചവെച്ചത്. 36 അന്താരാഷ്ട്ര ഇന്നിങ്സുകളിൽനിന്നായി 2048 റൺസ് താരം നേടി. 66.06 ആണ് ശരാശരി. എട്ടു സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്. 

കൂടാതെ, ഏകദിന ലോകകപ്പ് ടൂർണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും കോഹ്ലിയാണ്. 2023ൽ ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും കോഹ്ലിയാണ്. കോഹ്ലിയും കമ്മിൻസും തമ്മിലാണ് കാര്യമായ മത്സരം നടക്കുന്നത്.

Advertisment