ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയുടെ ബുമ്ര തന്നെ ഒന്നാമൻ. തൻ്റെ കരിയറിലെ എറ്റവും മികച്ച പോയിന്റായ 908ലാണ് താരം എത്തിയിരിക്കുന്നത്.
ജഡേജ ഓസ്ട്രേലിയൻ ഫാസ്റ്റ് ബോളർ സ്കോട്ട് ബോളണ്ടിന്റെ കൂടെ ഒമ്പതാം റാങ്ക് പങ്കിടുകയാണ്.
ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം റാങ്കിൽ എത്തി. സൗത്ത് ആഫ്രിക്കയുടെ റബാഡ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം റാങ്കിൽ എത്തി.