Advertisment

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുംറ. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നിന്ന് പുറത്തായി. രണ്ടാം സ്ഥാനത്ത് റബാഡയും, ഹേസ്ല്‍വുഡ് മൂന്നാമതുമെത്തി

New Update
G

ഡൽഹി: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുംറ. ഓസ്ട്രേലിയയ്ക്ക് എതിരായ ഒന്നാം ടെസ്റ്റിലെ എട്ട് വിക്കറ്റ് നേട്ടമാണ് ബുംറയ്ക്ക് തുണയായത്.

Advertisment

ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലെ പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിന് മുമ്പ് ദക്ഷിണാഫ്രിക്കയുടെ പേസര്‍ കാഗിസോ റബാഡയ്ക്കും ഓസ്ട്രേലിയയുടെ ജോഷ് ഹേസ്ല്‍വുഡിനും പിന്നിലായിരുന്നു അദ്ദേഹം.

2024ല്‍ രണ്ടാം തവണയാണ് ബുംറ ഒന്നാം സ്ഥാനം എറിഞ്ഞെടുത്തത്. ഫെബ്രുവരി ആദ്യമാണ് ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ പേസറായി ബുംറ മാറിയത്.

ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ബോളിങ് ചാര്‍ട്ടില്‍ ഒന്നാമതെത്തിയതിന് ശേഷം ഒക്ടോബറിലും ബുംറ ചെറിയൊരു കാലയളവിലേക്ക് ഒന്നാം സ്ഥാനത്തെത്തി.

പെര്‍ത്തില്‍ ക്യാപ്റ്റൻസിക്ക് ഒപ്പമാണ് മികച്ച ബോളിങ് പ്രകടനം കൂടി ബുംറ കാഴ്ചവെച്ചത്. ടെസ്റ്റിൽ ഇന്ത്യ വൻ ജയം നേടിയിരുന്നു.

റബാഡയാണ് രണ്ടാം സ്ഥാനത്ത്. ജോഷ് ഹേസ്ല്‍വുഡ് മൂന്നാമതുമെത്തി. നിലവിൽ ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് റബാഡ. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് രണ്ട് സ്ഥാനം താഴ്ന്ന് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നിന്ന് പുറത്തായി. ആറാം സ്ഥാനത്താണ് അദ്ദേഹം.

 

Advertisment