/sathyam/media/media_files/6UdZEr56op0pRvYFYWpw.jpg)
മും​ബൈ: ഇ​ന്ത്യ​ക്കെ​തി​രെ​യു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ. വാ​ങ്ക​ഡെ​യി​ൽ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ മൂ​ന്ന് റ​ണ്‍​സി​ന് തോ​റ്റു.
ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ഓ​സീ​സ് സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ​ക്ക് വേ​ണ്ടി റി​ച്ച ഘോ​ഷ് തി​ള​ങ്ങി. 117 പ​ന്തി​ൽ 96 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യാ​ണ് താ​രം പു​റ​ത്താ​യ​ത്.
ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് പ​ടു​തു​യ​ർ​ത്തി​യ 258 റ​ണ്‍​സെ​ന്ന വി​ജ​യ ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​ക്ക് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 255 റ​ണ്‍​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. മ​ധ്യ​നി​ര​യി​ൽ മി​ക​ച്ച ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ശേ​ഷ​മാ​ണ് ഇ​ന്ത്യ​യു​ടെ ത​ക​ർ​ച്ച.
ജ​മീ​മ റോ​ഡ്രി​ഗ​സ് 55 പ​ന്തി​ൽ 44 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. സ്മൃ​തി മ​ന്ദാ​ന 38 പ​ന്തി​ൽ 34 റ​ണ്‍​സു​മാ​യി മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ല്കി​യെ​ങ്കി​ലും ജ​യിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us