New Update
/sathyam/media/media_files/nPAAu9u04GjamHmwMMMA.jpg)
വിശാഖപട്ടണം: ലോകകപ്പിലെ തോൽവിക്ക് പകരം വീട്ടി ഇന്ത്യ. ഓസ്ട്രേലിയക്കെതിരെ അവസാന പന്തിൽ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്.
Advertisment
ഓസീസ് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിൽ അവസാനപന്തിൽ മറികടക്കുകയായിരുന്നു ഇന്ത്യ. 2 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. നായകൻ സൂര്യകുമാർ യാദവ് (80), ഇഷാൻ കിഷൻ (58) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ 22 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. മൂന്നാം വിക്കറ്റിലൊന്നിച്ച ഇഷാൻ കിഷനും നായകൻ സൂര്യകുമാർ യാദവും ചേർന്ന് സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 112 റൺസാണ് ഇന്ത്യൻ ഇന്നിങ്സിൽ കൂട്ടിച്ചേർത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us