ഇന്ത്യ-ഓസ്ട്രേലിയ ടി20: ഇൻഗ്ലിസിന് സെഞ്ചറി, ഇന്ത്യയ്ക്ക് ജയിക്കാൻ 209 റൺസ്; നിലവിൽ ഇന്ത്യ 26/2

New Update
f

വിശാഖപട്ടണം: ലോകകപ്പ് ജയത്തിനു പിന്നാലെ ഇന്ത്യക്കെതിരായ ടി20 മത്സരത്തിലും തകർത്തടിച്ച് ഓസ്ട്രേലിയ. മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് 208 റൺസ് നേടി.

Advertisment

സെഞ്ചുറി നേടിയ ജോഷ് ഇൻഗ്ലിസിന്റെ പ്രകടനമാണ് ഓസീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഓപ്പണറായെത്തിയ സ്റ്റീവ് സ്മിത്ത് അർധസെഞ്ചറിയും നേടി.

47 പന്തിൽ സെഞ്ചറിയിലെത്തിയ ഇൻഗ്ലിസ്, രാജ്യാന്തര ട്വന്റി20യിൽ ഓസീസ് താരത്തിന്റെ വേഗമേറിയ സെഞ്ചറിയെന്ന റെക്കോർഡും സ്വന്തമാക്കി. 50 പന്തിൽ 110 റൺസെടുത്താണ് ഇൻഗ്ലിസ് പുറത്തായത്. രാജ്യാന്തര ക്രിക്കറ്റിൽ ഇൻഗ്ലിസിന്റെ ആദ്യ സെഞ്ചറി കൂടിയാണിത്.

ഇന്ത്യയ്ക്കെതിരെ ഒരു താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ ട്വന്റി20 സെഞ്ചറിയെന്ന നേട്ടവും ഇൻഗ്ലിസിനു സ്വന്തം. 46 പന്തിൽ സെഞ്ചറി നേടിയ ഡേവിഡ് മില്ലറാണ് ഒന്നാമത്.

Advertisment