ഇ​ന്ത്യ​ക്കെ​തി​രെ ഇം​ഗ്ല​ണ്ട് പൊ​രു​തു​ന്നു; ഒ​ലി പോ​പ്പി​ന് സെ​ഞ്ചുറി, 126 റ​ൺ​സ് ലീ​ഡ്

New Update
H

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഹൈ​ദ​രാ​ബാ​ദ് ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ട് പൊ​രു​തു​ന്നു. മൂ​ന്നാം ദി​വ​സ​ത്തെ ക​ളി അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 316 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ഇം​ഗ്ല​ണ്ട്. സെ​ഞ്ചു​റി നേ​ടി​യ ഒ​ലി പോ​പ്പി​ന്‍റെ (148) ന്‍റെ പി​ൻ​വ​ല​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന് നി​ല​വി​ൽ 126 റ​ൺ​സി​ന്‍റെ ലീ​ഡു​ണ്ട്.

Advertisment

ബെ​ന്‍ ഡ​ക്ക​റ്റ് (52 പ​ന്തി​ൽ 47), ബെ​ൻ ഫോ​ക്സ് (81 പ​ന്തി​ൽ 34), സാ​ക് ക്രൗ​ലി (33 പ​ന്തി​ൽ 31) എ​ന്നി​വ​ർ ഒ​ലി പോ​പ്പി​നൊ​പ്പം നി​ല​യു​റ​പ്പി​ച്ച​തോ​ടെ ടീം ​സ്കോ​ർ മൂ​ന്നു​റു​ക​ട​ന്നു. നി​ല​വി​ൽ പോ​പ്പും റെ​ഹാ​ൻ അ​ഹ​മ്മ​ദു​മാ​ണ് ക്രീ​സി​ൽ. ഇ​ന്ത്യ​യ്ക്കാ​യി ബു​മ്ര​യും ആ​ശ്വി​നും ര​ണ്ടും അ​ക്ഷ​ർ പ​ട്ടേ​ലും ജ​ഡേ​ജ​യും ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 421 റ​ൺ​സെ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ​യ്ക്ക് 15 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ശേ​ഷി​ക്കു​ന്ന മൂ​ന്നു വി​ക്ക​റ്റു​ക​ളും ന​ഷ്ട​മാ​യി. സ്കോ​ർ 436ൽ ​നി​ൽ​ക്കെ ഇ​ന്ത്യ​യു​ടെ മൂ​ന്നു താ​ര​ങ്ങ​ൾ പു​റ​ത്താ​യി.

180 പ​ന്തി​ൽ 87 റ​ൺ​സെ​ടു​ത്ത ര​വീ​ന്ദ്ര ജ​ഡേ​ജ ജോ ​റൂ​ട്ട് എ​ൽ​ബി​ഡ​ബ്ല്യു​വി​ൽ കു​ടു​ക്കി. തൊ​ട്ടു​പി​ന്നാ​ലെ 44 റ​ൺ​സ് നേ​ടി​യ അ​ക്ഷ​ർ പ​ട്ടേ​ലി​നെ റെ​ഹാ​ൻ അ​ഹ​മ്മ​ദ് പു​റ​ത്താ​ക്കി.​ജ​സ്പ്രീ​ത് ബു​മ്ര നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ ബോ​ൾ​ഡാ​യി. ഇം​ഗ്ല​ണ്ടി​നാ​യി ജോ ​റൂ​ട്ട് നാ​ലു വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

Advertisment