/sathyam/media/media_files/o4EdrD9OhLyEaoZKbHNH.webp)
ഹൈ​ദ​രാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് തോ​ൽ​വി. 28 റ​ണ്‍​സി​നാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​ന്‍റെ ജ​യം.
ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 231 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​ന്‍റെ സ്പി​ന്ന​ർ ടോം ​ഹാ​ർ​ട്ട്ലി​യുടെ മു​ന്നി​ൽ ക​റ​ങ്ങി വീ​ഴു​ക​യാ​യി​രു​ന്നു. ഏ​ഴു വി​ക്ക​റ്റു​ക​ൾ പി​ഴു​ത ഹാ​ർ​ട്ടി​ലി​യാ​ണ് ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്.
ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 202 റ​ണ്‍​സി​നു ഇ​ന്ത്യ ഓ​ൾ​ഔ​ട്ടാ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ​ര​ന്പ​ര​യി​ൽ ഇം​ഗ്ല​ണ്ട് 1-0ന് ​മു​ന്നി​ലെ​ത്തി. സ്കോ​ർ: ഇം​ഗ്ല​ണ്ട് 246-10, 420-10 ; ഇ​ന്ത്യ 436-10, 202-10
ഇ​ന്ത്യ​യ്ക്കാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ നാ​യ​ക​ൻ രോ​ഹി​ത്ത് ശ​ർ​മ്മ 39 റ​ണ്‍​സ് നേ​ടി. രോ​ഹി​ത്താ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ. ശു​ഭ്മാ​ൻ ഗി​ൽ പൂ​ജ്യ​ത്തി​ന് പ​വ​ലി​യ​ൻ ക​യ​റി​യ​പ്പോ​ൾ ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്ക് ര​ണ്ട് റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.
കെ.​എ​ൽ. രാ​ഹു​ൽ 22 റ​ണ്‍​സും ശ്രീ​ക​ർ ഭ​ര​തും ആ​ർ. അ​ശ്വി​നും 28 റ​ണ്‍​സ് വീ​ത​വും നേ​ടി. ഭ​ര​തും അ​ശ്വി​നും ഇ​ന്ത്യ​യ്ക്കു പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ഹാ​ർ​ട്ട്ലി ഇ​ന്ത്യ​യു​ടെ പ്രതീക്ഷകൾ ത​ക​ർ​ത്തു.
26.2 ഓ​വ​റി​ൽ 62 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി​യാ​ണ് ഹാ​ർ​ട്ട്ലി ഇ​ന്ത്യ​യു​ടെ ഏ​ഴ് വി​ക്ക​റ്റു​ക​ൾ പി​ഴു​ത​ത്. ജോ​സ് റൂ​ട്ടും ജാ​ക്ക് ലീ​ച്ചും ഓ​രോ വി​ക്ക​റ്റും നേ​ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us