ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്കെ​തി​രാ​യ ഏ​ക​ദി​നം; ഇ​ന്ത്യ എ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

New Update
ateam

രാ​ജ്ക്കോ​ട്ട്: ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്കെ​തി​രാ​യ ര​ണ്ടാം അ​നൗ​ദ്യോ​ഗി​ക ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ എ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. രാ​ജ്ക്കോ​ട്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്പ​ത് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ എ ​വി​ജ​യി​ച്ച​ത്.

Advertisment

ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ഉ​യ​ർ​ത്തി​യ 133 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 27.5 ഓ​വ​റി​ൽ ഇ​ന്ത്യ എ ​മ​റി​ക​ട​ന്നു. ഒ​രു വി​ക്ക​റ്റ് മാ​ത്ര​മാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​പ്പെ​ട്ട​ത്. 68 റ​ൺ​സെ​ടു​ത്ത റു​തു​രാ​ജ് ഗെ​യ്ക്ക്‌​വാ​ദി​ന്‍റെ​യും 32 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക ശ​ർ​മ​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ എ ​മ​ത്സ​രം അ​നാ​യാ​സ​മാ​യി വി​ജ​യി​ച്ച​ത്. നാ​യ​ക​ൻ തി​ല​ക് വ​ർ​മ 29 റ​ൺ​സെ​ടു​ത്തു.

ലു​തോ സി​പാം​ല​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്ക് വേ​ണ്ടി വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക എ 30.3 ​ഓ​വ​റി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. 33 റ​ൺ​സെ​ടു​ത്ത റി​വാ​ൾ​ഡോ മൂ​ൺ​സാ​മി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യു​ടെ ടോ​പ്സ്കോ​റ​ർ.

ഡെ​ലാ​നോ പോ​ട്ട്ഗൈ​റ്റെ​ർ 23 റ​ൺ​സും ഡി​യാ​ൻ ഫോ​റ​സ്റ്റ​ർ 22 റ​ൺ​സും എ​ടു​ത്തു. ഇ​ന്ത്യ എ​യ്ക്ക് വേ​ണ്ടി നി​ഷാ​ന്ത് സി​ന്ധു നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. ഹ​ർ​ഷി​ത് റാ​ണ മൂ​ന്ന് വി​ക്ക​റ്റും പ്ര​സി​ദ് കൃ​ഷ്ണ ര​ണ്ട് വി​ക്ക​റ്റും തി​ല​ക് വ​ർ​മ ഒ​രു വി​ക്ക​റ്റും എ​ടു​ത്തു.

Advertisment