/sathyam/media/media_files/d0YzyU9GQ5zgMUxvTvAQ.webp)
ജൊ​ഹാ​ന​സ്ബ​ർ​ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 106 റൺസിന്റെ മിന്നും ജയത്തോടെ പരമ്പര സമനിലയിൽ (1-1) പിരിഞ്ഞു.
നായകൻ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് സെഞ്ച്വറിയും കുൽദീപ് യാദവിന്റെ തകർപ്പൻ ബൗളിങ്ങുമാണ് (അഞ്ച് വിക്കറ്റ്) ഇന്ത്യയുടെ ജയം അനായസമാക്കിയത്.
56 പ​ന്തി​ൽ 100 റ​ൺ​സെ​ടു​ത്ത സൂ​ര്യ​ക്കു പു​റ​മെ 41 പ​ന്തി​ൽ 60 റ​ൺ​സു​മാ​യി ഓ​പ​ണ​ർ യ​ശ​സ്വി ജ​യ്സ്വാ​ളും തകർത്തടിച്ചതോടെയാണ് ഇന്ത്യ 201 റൺസെന്ന കൂറ്റൻ സ്കോറിലെത്തിയത്.
മറുപടി ബാറ്റങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 13.5 ഓവറിൽ 95 റൺസിന് എല്ലാവരും പുറത്തായി. 35 റൺസെടുത്ത ഡേവിഡ് മില്ലറാണ് ടോപ് സ്കോറർ.
അഞ്ചു വിക്കറ്റെടുത്ത കുൽ ദീപ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. മുകേഷ് കുമാർ, അർഷദീപ് സിങ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us