ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി

New Update
H

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ ആദ്യ ടെസ്റ്റ് അടിയറവുവെച്ചത്.

Advertisment

രണ്ടു മത്സര പരമ്പരയില്‍ ഇതോടെ ദക്ഷിണാഫ്രിക്ക മുന്നിലെത്തി (1-0). സ്‌കോര്‍: ഇന്ത്യ - 245/10, 131/10, ദക്ഷിണാഫ്രിക്ക: 408/10.

163 റണ്‍സ് ഒന്നാം ഇന്നിങ്‌സ് കടവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 131 റണ്‍സിന് പ്രോട്ടീസ് ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലിക്ക് മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ പ്രോട്ടീസ് ബൗളര്‍മാര്‍ക്കെതിരേ പിടിച്ചുനില്‍ക്കാനായത്. 82 പന്തുകള്‍ നേരിട്ട കോലി ഒരു സിക്‌സും 12 ഫോറുമടക്കം 76 റണ്‍സെടുത്തു.

Advertisment