/sathyam/media/media_files/NgPBIjGG3pIxIZ7DrYpK.jpg)
ഫ്ലോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സര ട്വന്റി-20 പരമ്പരയിലെ നാലാം പോരാട്ടത്തിൽ ഒമ്പത് വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ. ഇതോടെ പരമ്പര 2-2 എന്ന നിലയിലായി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിൻഡീസ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം 18 പന്ത് ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്. യശ്വസി ജെയ്സ്വാൾ (84*) ശുഭ്മാൻ ഗിൽ(77) ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.
സ്കോർ: വെസ്റ്റ് ഇൻഡീസ് 178/8 (20), ഇന്ത്യ 179/1 (17)
നേരത്തെ, ഷിംറോൺ ഹെറ്റ്മെയർ (39 പന്തിൽ 61) നടത്തിയ പോരാട്ടമാണ് വിൻഡീസിനെ മികച്ച സ്കോറിലെത്തിച്ചത്. ഷായ് ഹോപ് 45 റൺസ് നേടി. ഇന്ത്യയ്ക്കായി അർഷ്ദീപ് സിംഗ് മൂന്നും കുൽദീപ് രണ്ടും വിക്കറ്റുകൾ നേടി.