/sathyam/media/media_files/2025/06/02/dYdQoXl6YXMvp592XXtp.webp)
കാ​ന്‍റ​ര്‍​ബ​റി: ഇ​ന്ത്യ എ ​ഇം​ഗ്ല​ണ്ട് ല​യ​ണ്‍​സ് ച​തു​ര്‍​ദി​ന ടെ​സ്റ്റ് സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചു. ആ​ദ്യ ഇ​ന്നിം​ഗ്​സി​ല്‍ 30 റ​ണ്‍​സി​ന്‍റെ ലീ​ഡു വ​ഴ​ങ്ങി​യെ​ങ്കി​ലും ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ ബാ​റ്റ്സ്മാ​ൻ​മാ​ർ നി​ല​യു​റ​പ്പി​ച്ച​തോ​ടെ മ​ത്സ​രം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
ര​ണ്ടാം ഇ​ന്നിം​ഗ്​സി​ല്‍ ഇ​ന്ത്യ ര​ണ്ടി​ന് 241 എ​ന്ന നി​ല​യി​ല്‍ നി​ല്‍​ക്കെ മ​ത്സ​രം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഇ​രു ക്യാ​പ്റ്റ​ൻ​മാ​രും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം ഇ​ന്നിം​ഗ്​സി​ല്‍ ഇ​ന്ത്യ​യ്ക്കാ​യി ബാ​റ്റെ​ടു​ത്ത നാ​ല് പേ​രും അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി.
മികച്ച തു​ട​ക്ക​മാ​ണ് ഓ​ണ​പ്പ​ര്‍​മാ​രാ​യ യ​ശ​സ്വി ജ​യ്​സ്വാ​ള്‍ (64) അ​ഭി​മ​ന്യു ഈ​ശ്വ​ര​ന്‍ (68) സ​ഖ്യം ഇ​ന്ത്യ​ക്ക് ന​ല്‍​കി​യ​ത്. ഒ​ന്നാം വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും 123 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. തു​ട​ര്‍​ന്ന് ധ്രു​വ് ജു​റ​ല്‍ (53) നി​തീ​ഷ് റെ​ഡ്ഡി (52) സ​ഖ്യം വി​ക്ക​റ്റ് പോ​വാ​തെ കാ​ത്തു.
സ്കോ​ർ: ഇ​ന്ത്യ എ 557, 241/2 ​ഇം​ഗ്ല​ണ്ട് ല​യ​ണ്‍​സ് 587. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നേ​ടി​യ 557 ന് ​മ​റു​പ​ടി പ​റ​ഞ്ഞ ല​യ​ൺ​സ് 587 റ​ൺ​സ് നേ​ടി. ഇ​തോ​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 30 റ​ണ്‍​സി​ന്‍റെ ലീ​ഡു നേ​ടാ​ൻ ല​യ​ൺ​സി​നാ​യി.
ടോം ​ഹെ​യ്​നെ​സ് (171), ഡാ​ന്‍ മൗ​സ്​ലി (113), മാ​ക്​സ് ഹോ​ള്‍​ഡ​ന്‍ (101) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്​സു​ക​ളാ​ണ് ഇം​ഗ്ല​ണ്ടി​നെ ലീ​ഡി​ലേ​ക്ക് ന​യി​ച്ച​ത്.
ഇ​ന്ത്യ​യ്ക്കാ​യി മു​കേ​ഷ് കു​മാ​ര്‍ മൂ​ന്നും ഷാ​ര്‍​ദു​ല്‍ താ​ക്കൂ​ര്‍ ര​ണ്ടും അ​ൻ​ഷു​ൽ കം​ബോ​ജ്, ഹ​ർ​ഷി​ത് റാ​ണ, ഹ​ർ​ഷ് ദു​ബെ, നി​തീ​ഷ് റെ​ഡ്ഡി, ക​രു​ൺ നാ​യ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇം​ഗ്ല​ണ്ടി​നാ​യി റെ​ഹാ​ന്‍ അ​ഹ​മ്മ​ദ് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us