അതിവേഗം നൂറടിച്ച് ജാമി സ്മിത്ത്. സെഞ്ചുറിക്കരികെ ബ്രൂക്കും; ഇംഗ്ലണ്ടിന്റെ കൗണ്ടര്‍ അറ്റാക്ക്

New Update
hydr

ബര്‍മിങ്ഹാം: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 84 റണ്‍സ് ചേര്‍ക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ ഇംഗ്ലണ്ടിനെ രക്ഷിച്ച് ഹാരി ബ്രൂക്ക്, ജാമി സ്മിത്ത് സഖ്യം. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെന്ന നിലയില്‍. 

Advertisment

ജാമി സ്മിത്ത് കിടിലന്‍ സെഞ്ച്വറിയുമായും ഹാരി ബ്രൂക്ക് സെഞ്ച്വറി വക്കിലും നില്‍ക്കുന്നു. ഇരുവരും ചേര്‍ന്നു ആറാം വിക്കറ്റില്‍ 165 റണ്‍സ് അതിവേഗം ചേര്‍ത്ത് പോരാട്ടം ഇന്ത്യന്‍ ക്യാംപിലേക്ക് നയിച്ചു.

ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 587 റണ്‍സെടുത്തിരുന്നു. 5 വിക്കറ്റുകള്‍ ശേഷിക്കേ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിനു ഇനി 338 റണ്‍സ് കൂടി വേണം.

വന്‍ തകര്‍ച്ചയില്‍ നിന്നു കൂറ്റനടികളുമായി ജാമി സ്മിത്ത് കളി ഇംഗ്ലണ്ടിന്റെ വരുതിയിലേക്ക് കൊണ്ടു വന്നു. 80 പന്തില്‍ 14 ഫോറും 3 സിക്‌സും പറത്തി സ്മിത്ത് 101 റണ്‍സെടുത്താണ് രണ്ടാം ടെസ്റ്റ് സെഞ്ച്വറിയിലെത്തിയത്. 

ലഞ്ചിനു പിരിയുമ്പോള്‍ 102 റണ്‍സുമായി സ്മിത്തും 91 റണ്‍സുമായി ഹാരി ബ്രൂക്കും ക്രീസില്‍. ബ്രൂക്ക് 11 ഫോറും ഒരു സിക്‌സും പറത്തി.

 

Advertisment