ഇന്ത്യയും - ഇംഗ്ലണ്ടും തമ്മിൽ നടന്ന രണ്ടാമത്തെ ആസ്ബസ്റ്റൻ ടെസ്റ്റിൽ രണ്ടിന്നിംഗ്‌സിലുമായി 10 വിക്കറ്റ് കൊയ്തെടുത്ത് ഇന്ത്യക്കു വിജയം സമ്മാനിച്ച ബൗളർ ആകാശ് ദീപ് തൻ്റെ മൂത്ത സഹോദരിയുടെ ക്യാൻസർ രോഗത്തെപ്പറ്റി ആദ്യമായി മനസ്സ് തുറന്നു.
'ഈ മാച്ചും വിജയവും ഞാൻ എൻ്റെ പെങ്ങൾക്ക് (ദീദി) സമർപ്പിക്കുന്നു. കഴിഞ്ഞ രണ്ടു മാസമായി അവർ ഗുരുതരമായ ക്യാൻസർ രോഗത്താൽ വലയുകയാണ്. അവരുടെ നില, മാറ്റമില്ലാതെ തുടരുന്നു. ഞാൻ ഈ ടെസ്റ്റിനായി ബോൾ കയ്യിലേക്ക് വാങ്ങുമ്പോൾ എൻ്റെ ദീദിയുടെ മുഖമായിരുന്നു മനസ്സു നിറയെ.
/filters:format(webp)/sathyam/media/media_files/2025/07/08/419b2083-3ca2-44d2-9a90-6cdeb6fb6ecd-2025-07-08-00-46-36.jpg)
അവരുടെ മുഖത്ത് തെളിയുന്ന സന്തോഷം അതുമാത്രമാണ് എന്റെ ജീവിതലക്ഷ്യം. ദീദിയുടെ രോഗവിവരം ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഇപ്പോൾ ഞാൻ മിക ച്ച പ്രകടനം നടത്തുകയും ഇന്ത്യ മാച്ച് വിജയിക്കുകയും ചെയ്ത ഈയവസരത്തിൽ ദീദിയുടെ മുഖം ഉറപ്പായും പ്രസന്നമായിക്കാണും. അതിൽപ്പരമൊരു സന്തോഷം എനിക്ക് മറ്റൊന്നുമില്ല ' - ആകാശ് പറഞ്ഞു.
ആകാശദീപ് അത്യുജ്വല പ്രകടനമാണ് ആസ്ബസ്റ്റൻ മാച്ചിൽ നടത്തിയത്. അദ്ദേഹമെറിഞ്ഞ അതിമനോഹരമായ ഒരു ബോളിൽ ജോ റൂട്ട് ക്ളീൻ ബോൾഡ് ആയത് ക്രിക്കറ്റ് ലോകത്തു വലിയ ചർച്ചയാണ്. അതുപോലെ തന്നെ ബാറ്റ്സ്മാൻ ഹാരി ബ്രൂക്കിനെ രണ്ടിന്നിങ്സിലും ഔട്ട് ആക്കിയതും ആകാശ് ദീപാണ്.
ആദ്യ ഇന്നിങ്സിൽ 4 ഉം രണ്ടാം ഇന്നിങ്സിൽ 6 ഉം വിക്കറ്റാണ് അദ്ദേഹം നേടിയത്. ആദ്യ ടെസ്റ്റിൽ ഇടം ലഭിക്കാതിരുന്ന ആകാശ് രണ്ടാം ടെസ്റ്റിൽ ജസ്പ്രീത് ബുമ്രയ്ക്ക് പകരക്കാരനായാണ് ടീമിലേക്ക് സെലക്ഷനായത്. തൻ്റെ സെലക്ഷൻ ഒട്ടും തെറ്റിയില്ല എന്നദ്ദേഹം തെളിയിക്കുകയും ചെയ്തിരിക്കുന്നു.