/sathyam/media/media_files/2025/07/31/test31-7-25-2025-07-31-20-53-27.webp)
ല​ണ്ട​ന്‍: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ഇ​ന്ത്യ - ഇം​ഗ്ല​ണ്ട് അ​ഞ്ചാം ടെ​സ്റ്റ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. നി​ല​വി​ൽ ഇ​ന്ത്യ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 72 എ​ന്ന നി​ല​യി​ലാ​ണ്. ഒ​ന്നാം ദി​നം ല​ഞ്ചി​ന് തൊ​ട്ടു​മു​മ്പാ​ണ് മ​ഴ​യെ​ത്തി​യ​ത്. പി​ന്നാ​ലെ ല​ഞ്ച് ബ്രേ​ക്ക് എ​ടു​ക്കു​ക​യാ​യി​രു​ന്നു.
സാ​യ് സു​ദ​ര്‍​ശ​ന്‍ (25), ശു​ഭ്മാ​ന്‍ ഗി​ല്‍ (15) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. ഓ​പ്പ​ണ​ര്‍​മാ​രാ​യ യ​ശ​സ്വി ജ​യ്​സ്വാ​ള്‍ (ര​ണ്ട്), കെ.​എ​ല്‍.​രാ​ഹു​ല്‍ (14) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യ​ത്. ഗു​സ് അ​റ്റ്കി​ന്‍​സ​ണ്‍, ക്രി​സ് വോ​ക്​സ് എ​ന്നി​വ​ര്‍​ക്കാ​ണ് വി​ക്ക​റ്റു​ക​ള്‍.
ടോ​സ് ജ​യി​ച്ച ഇം​ഗ്ല​ണ്ട് നാ​യ​ക​ന്‍ ഒ​ല്ലി പോ​പ്പ് ഫീ​ല്‍​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ഴ​യും മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​വു​മാ​യ​തി​നാ​ലാ​ണ് ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഓ​വ​ലി​ല്‍ ടോ​സി​ന് മു​മ്പ് വ​രെ മ​ഴ പെ​യ്തി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us