സി​റാ​ജും പ്ര​സി​ദ്ധ് കൃ​ഷ്ണ​യും ഇം​ഗ്ല​ണ്ടി​നെ എ​റി​ഞ്ഞി​ട്ടു, ഇ​ന്ത്യ​യ്ക്ക് ആ​വേ​ശ​വി​ജ​യം; പ​ര​മ്പ​ര സ​മ​നി​ല​യി​ൽ

New Update
india4-8-2025

ഓ​വ​ൽ: ഇം​ഗ്ല​ണ്ടി​നെ​തി​രെ നി​ർ​ണാ​യ​ക ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് ആ​വേ​ശ​വി​ജ​യം. പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ടി​നെ ആ​റു റ​ണ്‍​സി​ന് കീ​ഴ​ട​ക്കി​യ ഇ​ന്ത്യ പ​ര​മ്പ​ര സ​മ​നി​ല​യി​ലാ​ക്കി (2-2). 

Advertisment

അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി​യ മു​ഹ​മ്മ​ദ് സി​റാ​ജും നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ പ്ര​സി​ദ്ധ് കൃ​ഷ്ണ​യും ഇ​ന്ത്യ​ക്ക് അ​വി​സ്മ​ര​ണീ​യ വി​ജ​യം സ​മ്മാ​നി​ച്ചു.

374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാലാംദിവസം ആറുവിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സുമായാണ് കളിക്കളം വിട്ടത്. സെഞ്ച്വറി നേടിയ ജോ റൂട്ടും (152 പന്തില്‍ 105), 98 പന്തുകള്‍ നേരിട്ട് 111 റണ്‍സെടുത്ത ഹാരി ബ്രൂക്കും അര്‍ധ സെഞ്ചറി നേടിയ ബെന്‍ ഡക്കറ്റുമാണ്(83 പന്തില്‍ 54) ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍മാര്‍.

ഇന്ത്യ 374 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയപ്പോള്‍, മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് അവസാനിപ്പിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 396 റണ്‍സെടുത്ത് ഓള്‍ഔട്ടായിരുന്നു.

സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 164 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ രണ്ടു സിക്‌സുകളും 14 ഫോറുകളും ഉള്‍പ്പടെ 118 റണ്‍സെടുത്തു. വാഷിങ്ടന്‍ സുന്ദര്‍ (46 പന്തില്‍ 53),

ആകാശ്ദീപ് (94 പന്തില്‍ 66), രവീന്ദ്ര ജഡേജ (77 പന്തില്‍ 53) എന്നിവര്‍ അര്‍ധ സെഞ്ചറികള്‍ നേടി. ധ്രുവ് ജുറേല്‍ (46 പന്തില്‍ 34), കരുണ്‍ നായര്‍ (32 പന്തില്‍ 11) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍

Advertisment