/sathyam/media/media_files/2024/10/24/smpvfki15e5vPhfy3jwN.jpeg)
അ​ഹ​മ്മ​ദാ​ബാ​ദ്: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ വ​നി​ത​ക​ളു​ടെ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 59 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. സ്കോ​ർ: ഇ​ന്ത്യ 227(44.3) ന്യൂ​സി​ല​ന്‍​ഡ്: 168(40.4). ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 44.3 ഓ​വ​റി​ൽ 227 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.
42 റ​ണ്‍​സെ​ടു​ത്ത തേ​ജാ ഹ​സാ​ബി​ന്‍​സാ​ണ് ടോ​പ് സ്​കോ​റ​ര്‍. ദീ​പ്തി ശ​ര്‍​മ 41 , യാ​സ്തി​ക ഭാ​ട്യ 37, ജെ​മൈ​മ റോ​ഡ്രി​ഗ​സ് 35, ഷെ​ഫാ​ലി വ​ര്‍​മ 33 എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. കി​വീ​സി​നാ​യി അ​മേ​ലി​യ കെ​ർ നാ​ലും ജെ​സ് കെ​ർ മൂ​ന്നു വി​ക്ക​റ്റും വീ​ഴ്ത്തി.
228 വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ന്യൂ​സി​ല​ന്‍​ഡി​ന് ഇ​ന്ത്യ​ന്‍ സ്പി​ന്ന​ര്‍​മാ​രെ പ്ര​തി​രോ​ധി​ക്കാ​നാ​യി​ല്ല. 40.4 ഓ​വ​റി​ല്‍ 168 റ​ണ്‍​സ് മാ​ത്ര​മാ​ണ് അ​വ​ര്‍​ക്ക് നേ​ടാ​നാ​യ​ത്. പ​ത്തി​ല്‍ ഏ​ഴ് വി​ക്ക​റ്റും വീ​ഴ്ത്തി​യ​ത് ഇ​ന്ത്യ​ന്‍ സ്പി​ന്ന​ര്‍​മാ​രാ​ണ്. 39 റ​ണ്‍​സെ​ടു​ത്ത ബ്രൂ​ക്ക് ഹാ​ലി​ഡെ​യാ​ണ് ടോ​പ് സ്​കോ​റ​ര്‍.
മാ​ഡി ഗ്രീ​ന്‍ 31 റ​ണ്‍​സെ​ടു​ത്തു. 8.4 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത രാ​ധ യാ​ദ​വാ​ണ് കി​വീ​സ് നി​ര​യി​ൽ വ​ൻ നാ​ശം​വി​ത​ച്ച​ത്. സൈ​മ താ​ക്കൂ​ര്‍ ര​ണ്ടും ദീ​പ്തി ശ​ര്‍​മ​യും അ​രു​ന്ധ​തി റെ​ഡ്ഡി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി. ദീ​പ്തി ശ​ര്‍​മ​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 1 - 0 മു​ന്നി​ലെ​ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us