New Update
/sathyam/media/media_files/prGtRrR9rFgXVuA2e1jH.jpg)
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സര തിയതിയിൽ മാറ്റം. ഒക്ടോബർ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരം ഒക്ടോബർ 14ലേക്കാണ് മാറ്റിയിരിക്കുന്നത്.
Advertisment
15ന് നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനാൽ സുരക്ഷാ ഭീഷണിയുള്ളതായി ബിസിസിഐക്ക് സുരക്ഷാ ഏജൻസികൾ റിപ്പോർട്ടു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
മത്സരങ്ങൾക്കിടയിലുള്ള ഇടവേള കുറവാണെന്നു ചൂണ്ടിക്കാട്ടി ചില ടീമുകൾ സമയക്രമത്തിൽ മാറ്റം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള മാറ്റം ഉടനുണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ അറിയിച്ചു.