/sathyam/media/media_files/2025/09/20/india20-9-25-2025-09-20-22-37-17.webp)
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ക്രി​ക്ക​റ്റ് പ​ര​മ്പ​ര ഓ​സീ​സ് വ​നി​ത​ക​ൾ (2-1) സ്വ​ന്ത​മാ​ക്കി. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ ഉ​യ​ര്‍​ത്തി​യ 413 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് വീ​രോ​ചി​ത​മാ​യി പോ​രാ​ടി​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ള്‍ 43 റ​ണ്‍​സ​ക​ലെ പൊ​രു​തി വീ​ണു.
ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ വേ​ഗ​മേ​റി​യ ര​ണ്ടാ​മ​ത്തെ സെ​ഞ്ചു​റി കു​റി​ച്ച സ്മൃ​തി മ​ന്ദാ​ന​യു​ടെ​യും (63 പ​ന്തി​ല്‍ 125) അ​ര്‍​ധ സെ​ഞ്ചു​റി​ക​ളു​മാ​യി പൊ​രു​തി​യ ദീ​പ്തി ശ​ര്‍​മ​യു​ടെ​യും (72) ക്യാ​പ്റ്റ​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന്‍റെ​യും (52) പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​യെ അ​വി​ശ്വ​സ​നീ​യ വി​ജ​യ​ത്തി​ന് അ​ടു​ത്തെ​ത്തി​ച്ച​ത്.
50 പ​ന്തു​ക​ളി​ൽ​നി​ന്നാ​ണ് സ്​മൃ​തി സെ​ഞ്ചു​റി​യി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ൽ ഒ​രു താ​ര​ത്തി​ന്‍റെ വേ​ഗ​മേ​റി​യ ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​ണി​ത്. 2013ൽ ​ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ 52 പ​ന്തി​ൽ സെ​ഞ്ചു​റി​യ​ടി​ച്ച വി​രാ​ട് കോ​ഹ്​ലി​യു​ടെ റി​ക്കാ​ർ​ഡാ​ണ് സ്മൃ​തി ത​ക​ർ​ത്ത​ത്.
വ​നി​താ ക്രി​ക്ക​റ്റി​ലെ വേ​ഗ​മേ​റി​യ ര​ണ്ടാ​മ​ത്തെ സെ​ഞ്ചു​റി കൂ​ടി​യാ​ണ് സ്മൃ​തി ന്യൂ​ഡ​ൽ​ഹി​യി​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര ഓ​സ്ട്രേ​ലി​യ 2-1ന് ​സ്വ​ന്ത​മാ​ക്കി. സ്കോ​ര്‍: ഓ​സ്ട്രേ​ലി​യ 412/10 (47.5) ഇ​ന്ത്യ 369/10 (47). ഓ​സീ​സി​നാ​യി കിംം ​മ​ക്​ഗ്രാ​ത്ത് മൂ​ന്നും മെ​ഗാ​ൻ ഷ​ട്ട് ര​ണ്ടും വി​ക്ക​റ്റെ​ടു​ത്തു.
ടോ​സ് നേ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ ടി20 ​ശൈ​ലി​യി​ൽ ബാ​റ്റു വീ​ശി​യ​തോ​ടെ ഇ​ന്ത്യ​ൻ ബോ​ള​ർ​മാ​ർ പ്ര​തി​രോ​ധ​ത്തി​ലാ​യി​രു​ന്നു. 75 പ​ന്തി​ൽ 138 റ​ൺ​സ​ടി​ച്ച ബെ​ത് മൂ​ണി​യാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ ടോ​പ് സ്കോ​റ​ർ. ഓ​പ്പ​ണ​ർ ജോ​ർ​ജി​യ വോ​ൾ (68 പ​ന്തി​ൽ 81), എ​ലി​സ് പെ​റി (72 പ​ന്തി​ൽ 68) എ​ന്നി​വ​ർ ഓ​സീ​സി​നാ​യി അ​ർ​ധ സെ​ഞ്ചു​റി നേ​ടി
ഇ​ന്ത്യ​യ്ക്കാ​യി അ​രു​ന്ധ​തി റെ​ഡ്​ഡി മൂ​ന്നും രേ​ണു​ക സിം​ഗ്, ദീ​പി ശ​ർ​മ എ​ന്നി​വ​ർ ര​ണ്ടും ക്രാ​ന്തി ഗൗ​ഡി​നും സ്നേ​ഹ് റാ​ണ​യും ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി. സ്മൃ​തി മ​ന്ദാ​ന​യെ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യും ബെ​ത് മൂ​ണി​യെ ക​ളി​യി​ലെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.