വൈഭവിന്‍റെ വെടിക്കെട്ട്, അർധ സെഞ്ച്വറിയുമായി വേദാന്തും അഭിഗ്യാനും; ഓസീസിനെ തകർത്ത് ഇന്ത്യൻ യുവനിര

New Update
2685710-vibhav

ബ്രി​സ്ബേ​ൻ: ഓ​സ്ട്രേ​ലി​യ അ​ണ്ട​ർ19 ടീ​മി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ കൗ​മാ​ര​നി​ര​യ്ക്ക് ഏ​ഴ് വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓസീസ് മ​ല​യാ​ളി​യാ​യ ജോ​ൺ ജെ​യിം​സി​ന്‍റെ (77) മി​ക​വി​ൽ ഒ​മ്പ​തു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 225 റ​ൺ​സ് നേ​ടി.

Advertisment

ഹോ​ഗ​ൻ (41), സ്റ്റീ​വ​ൻ ഹോ​ഗ​ൻ (39) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഇ​ന്ത്യ​ക്ക് വേ​ണ്ടി ഹെ​നി​ല്‍ പ​ട്ടേ​ല്‍ മൂ​ന്നും കി​ഷ​ന്‍ കു​മാ​ര്‍, ക​നി​ഷ്‌​ക് ചൗ​ഹാ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. 226 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 30.3 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ലാ​ണ് വി​ജ​യം നേ​ടി​യ​ത്.

വേ​ദാ​ന്ത് ത്രി​വേ​ദി (61), അ​ഭി​ജ്ഞാ​ൻ കു​ണ്ടു (87) എ​ന്നി​വ​രു​ടെ മി​ന്നും പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. ഓ​പ്പ​ണ​ര്‍ വൈ​ഭ​വ് സൂ​ര്യ​വ​ന്‍​ഷി (22 പ​ന്തി​ല്‍ 38) മി​ക​ച്ച തു​ട​ക്ക​മാ​ണ് ഇ​ന്ത്യ​ക്ക് ന​ല്‍​ക​യി​ത്. ഒ​ന്നാം വി​ക്ക​റ്റി​ല്‍ ക്യാ​പ്റ്റ​ന്‍ ആ​യു​ഷ് മാ​ത്രെ​യ്‌​ക്കൊ​പ്പം 50 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു.

സ്കോ​ർ: ഓ​സ്ട്രേ​ലി​യ: 225/9 ഇ​ന്ത്യ 227/3 (30.3). അ​ഭി​ജ്ഞാ​ൻ കു​ണ്ടു​വി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ 1 - 0ന് മു​ന്നി​ലെ​ത്തി.

Advertisment