/sathyam/media/media_files/2026/02/27/1000488455-2026-02-27-19-58-55.jpg)
ഹൊ​ബാ​ർ​ട്ട്: ഇ​ന്ത്യ​ക്കെ​തി​രാ​യ വ​നി​താ ഏ​ക​ദി​ന പ​ര​മ്പ​ര ഓ​സ്ട്രേ​ലി​യ സ്വ​ന്ത​മാ​ക്കി. മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യം മ​ത്സ​രം ഓ​സീ​സ് വി​ജ​യ​ച്ചി​രു​ന്നു.
നി​ർ​ണാ​യ​ക​മാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 252 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 36.1 ഓ​വ​റി​ൽ അ​ഞ്ചു​വി​ക്ക​റ്റു​ക​ൾ ന​ഷ്​ടത്തിൽ ഓ​സീ​സ് മ​റി​ക​ട​ന്നു. ജോ​ർ​ജി​യാ വോ​ളി​ന്‍റെ (101) സെ​ഞ്ചു​റി​യും ലി​ച്ച്ഫീ​ൽ​ഡി​ന്‍റെ (80) അ​ർ​ധ ​സെ​ഞ്ചു​റി​യു​മാ​ണ് ഓ​സീ​സ് ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്.
സ്കോ​ർ: ഇ​ന്ത്യ 251/9. ഓ​സ്ട്രേ​ലി​യ 252/5 (36.1) ആ​ദ്യം ബാ​റ്റു​ചെ​യ്​ത ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഒമ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 251 റ​ൺ​സെ​ടു​ത്ത​ത്. പ്ര​തി​ക റാ​വ​ൽ (52) , സ്​മൃ​തി മ​ന്ദാ​ന (31) , ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (54) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സു​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്.
ഓ​സീ​സി​നാ​യി ആ​ഷ്​ലീ ഗാ​ർ​ഡ്​ന​റും അ​ന്ന​ബെ​ൽ സ​ത​ർ​ലാ​ൻ​ഡും അ​ലാ​ന കിം​ഗും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ജോ​ർ​ജി​യാ വോ​ളി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us