കൊല്‍ക്കത്ത: ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കമാകും. ഇന്ന് വൈകുന്നേരം ഏഴിന് കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം. ആദ്യ മത്സരത്തിനുള്ള പ്ലേയിംഗ് ഇലവനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു.
ഫാസ്റ്റ് ബൗളര്‍ ഗുസ് അറ്റ്കിന്സണ് ടീമിൽ തിരിച്ചെത്തി. ജോഫ്ര ആര്‍ച്ചര്‍, ജാമി ഓവര്ട്ടണ്, മാര്‍ക്ക് വുഡ് എന്നീ പേസര്‍മാരും ഇംഗ്ലണ്ട് നിരയിലുണ്ട്. സ്പെഷ്യലിസ്റ്റ് സ്പിന്നറായി ആദില്‍ റഷീദുമുണ്ട്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്: ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്, ജേക്കബ് ബെഥേല്‍, ജാമി ഓവര്ട്ടണ്, ഗസ് അറ്റ്കിന്സണ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.