/sathyam/media/media_files/2026/01/11/virat-kohli-shubman-gill-112759109-16x9_0-2026-01-11-21-52-47.webp)
വ​ഡോ​ദ​ര: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നാ​ല് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.
ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 301 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഓ​രോ​വ​ർ ബാ​ക്കി നി​ൽ​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നു. ത​ക​ർ​പ്പ​ൻ അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്​ലി​യു​ടെ​യും നാ​യ​ക​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ശ്രേ​യ​സ് അ​യ്യ​രു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.
അ​വ​സാ​ന ഓ​വ​റു​ക​ളി​ലെ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും ഹ​ർ​ഷി​ത് റാ​ണ​യു​ടെ​യും പ്ര​ക​ട​ന​വും ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. 93 റ​ൺ​സെ​ടു​ത്ത കോ​ഹ്​ലി​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ്സ്കോ​റ​ർ. എ​ട്ട് ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു കോ​ഹ്​ലി​യു​ടെ ഇ​ന്നിം​ഗ്സി. ഗി​ൽ 56 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.
ശ്രേ​യ​സ് അ​യ്യ​ർ 49 റ​ൺ​സ് സ്കോ​ർ ചെ​യ്തു. രാ​ഹു​ലും ഹ​ർ​ഷി​തും 29 റ​ൺ​സ് വീ​ത​മാ​ണ് എ​ടു​ത്ത​ത്. ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി കൈ​ൽ ജാ​മീ​സ​ൺ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ആ​ദി​ത്യ അ​ശോ​ക്, ക്രി​സ്റ്റ്യ​ൻ ക്ല​ർ​ക്ക് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 300 റ​ൺ​സെ​ടു​ത്ത​ത്. ഡാ​ര​ൽ മി​ച്ച​ലി​ന്‍റെ​യും ഡി​വോ​ൺ കോ​ൺ​വെ​യു​ടെ​യും ഹെ​ൻ​റി നി​ക്കോ​ൾ​സി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​ലി​വാ​ണ് കി​വീ​സ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.
84 റ​ൺ​സെ​ടു​ത്ത ഡാ​ര​ൽ മി​ച്ച​ലാ​ണ് ന്യൂ​സി​ല​ൻ​ഡി​ന്‍റെ ടോ​പ്സ്കോ​റ​ർ. 71 പ​ന്തി​ൽ അ​ഞ്ച് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു മി​ച്ച​ലി​ന്‍റെ ഇ​ന്നിം​ഗ്സ്. ഹെ​ന്‍​റി 62 റ​ൺ​സും കോ​ൺ​വെ 56 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ഞ്ഞ​ടി​ച്ച ക്രി​സ്റ്റ്യ​ൻ ക്ല​ർ​ക്കി​ന്‍റെ ഇ​ന്നിം​ഗ്സും നി​ർ​ണാ​യ​ക​മാ​യി. 17 പ​ന്തി​ൽ 24 റ​ൺ​സാ​ണ് ക്ല​ർ​ക്ക് എ​ടു​ത്ത​ത്.
ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഹ​ർ​ഷി​ത് റാ​ണ​യും പ്ര​സി​ദ് കൃ​ഷ്ണ​യും മു​ഹ​മ്മ​ദ് സി​റാ​ജും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. കു​ൽ​ദീ​പ് യാ​ദ​വ് ഒ​രു വി​ക്ക​റ്റെ​ടു​ത്തു. വി​ജ​യ​ത്തോ​ടെ ഇ​ന്ത്യ പ​ര​മ്പ​ര​യി​ൽ 1-0 ത്തി​ന് മു​ന്നി​ലെ​ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us