മി​ച്ച​ലി​നും ഫി​ലി​പ്‌​സി​നും സെ​ഞ്ചു​റി; ഇ​ന്ത്യ​യ്ക്ക് വ​മ്പ​ൻ വി​ജ​യ​ല​ക്ഷ്യം

New Update
5npaq1o_daryl-mitchell-afp_625x300_18_January_26

ഇ​ൻ​ഡോ​ർ: ന്യൂ​സി​ലാ​ൻ​ഡി​നെ​തി​രെ​യു​ള്ള മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് 338 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ കി​വീ​സ് നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 337 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്.

Advertisment

ഡാ​രി​ൽ മി​ച്ച​ലി​ന്‍റെ​യും (137) ഗ്ലെ​ൻ ഫി​ലി​പ്സി​ന്‍റെ​യും (106) സെ​ഞ്ചു​റി​യാ​ണ് അ​വ​രെ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. 58 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ മൂ​ന്നു വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ കി​വീ​സി​നെ മ​ത്സ​രി​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ച്ച​ത് മി​ച്ച​ൽ - ഫി​ലി​പ്‌​സ് സ​ഖ്യം നേ​ടി​യ 219 റ​ൺ​സാ​ണ്.

വി​ൽ യം​ഗ് (30), മി​ച്ച​ൽ ബ്രേ​സ്വെ​ൽ (28) എ​ന്നി​വ​രാ​ണ് ന്യൂ​സി​ല​ൻ​ഡി​ന്‍റെ മ​റ്റു പ്ര​ധാ​ന സ്കോ​റ​ർ​മാ​ർ. ഇ​ന്ത്യ​ക്കാ​യി അ​ർ​ഷ്‌​ദീ​പ് സിം​ഗും ഹ​ർ​ഷി​ത് റാ​ണ​യും മൂ​ന്നു​വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി. മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​രു ടീ​മു​ക​ളും ഒ​രോ മ​ത്സ​രം വി​ജ​യി​ച്ചി​രു​ന്നു. അ​തി​നാ​ൽ ഇ​ന്ന് വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം.

Advertisment