Advertisment

ഓ​സീ​സ് ബാ​റ്റിം​ഗ് നി​ര​യെ എറിഞ്ഞിട്ട് തി​താ​സ് സ​ദു​, അടിച്ചൊതുക്കി സ്മൃ​തി മ​ന്ദാ​നയും ഷെ​ഫാ​ലി വ​ർ​മയും; ഓ​സ്ട്രേ​ലി​യ​ൻ വ​നിത​ക​ൾ​ക്കെ​തി​രെ ഇന്ത്യക്ക് ഒ​മ്പ​ത് വി​ക്ക​റ്റ് ജ​യം

New Update
J

മും​ബൈ: ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രെ​യു​ള്ള ആ​ദ്യ ട്വ​ന്‍റി-20 യി​ൽ മി​ന്നും വി​ജ​യം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. ഒ​മ്പ​ത് വി​ക്ക​റ്റി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ ജ​യ​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ വ​നി​ത​ക​ളു​ടേ​ത്.

Advertisment

ടോ​സ് നേ​ടി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ തീ​രു​മാ​നം ശ​രി​വ​യ്ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ൻ വനിതകൾ പു​റ​ത്തെ​ടു​ത്ത​ത്.

നാ​ല് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ തി​താ​സ് സ​ദു​വാ​ണ് ക​ളി​യി​ലെ താ​രം. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ മു​ന്നി​ലെ​ത്തി. സ്കോ​ർ: ഓ​സ്ട്രേ​ലി​യ 19.2 ഓ​വ​റി​ൽ 141/10. ഇ​ന്ത്യ 17.4 ഓ​വ​റി​ൽ 145/1.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സീ​സ് 141ന് പു​റ​ത്താ​യി. ഓ​സീ​സി​നാ​യി ഫോ​ബൈ ലി​ച്ച്ഫീ​ൽ​ഡ് (32 പ​ന്തി​ൽ 49 റ​ണ്‍​സ്) എ​ല്ലി​സ് പെ​റി (30 പ​ന്തി​ൽ നി​ന്ന് 37 റ​ണ്‍​സ്) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

നാ​ല് ഓ​വ​റി​ൽ 17 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ തി​താ​സ് സ​ദു​വാ​ണ് ഓ​സീ​സ് ബാ​റ്റിം​ഗ് നി​ര​യു​ടെ ന​ടു​വൊ​ടി​ച്ച​ത്. ഇ​ന്ത്യ​ക്കാ​യി ദീ​പ്തി ശ​ർ​മ​യും ശ്രേ​യ​ങ്ക പാ​ട്ടി​ലും ര​ണ്ട് വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യൻ വ​നി​ത​ക​ളു​ടെ ജ​യം അ​നാ​യാ​സ​മാ​യി​രു​ന്നു. തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ച് ക​ളി​ച്ച ഓ​പ്പ​ണ​ർ​മാ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​ക​ൾ ഓ​സീ​സ് പ​ത​നം പൂ​ർ​ത്തി​യാ​ക്കി. ഷെ​ഫാ​ലി വ​ർ​മ 44 പ​ന്തി​ൽ 64 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

മൂ​ന്ന് സി​ക്സും ആ​റ് ബൗ​ണ്ട​റി​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്. സ്മൃ​തി മ​ന്ദാ​ന 52 പ​ന്തി​ൽ നി​ന്ന് 54 റ​ണ്‍​സ് നേ​ടി. ജ​മീ​മ റോ​ഡ്രി​ഗ​സ് 11 പ​ന്തി​ൽ ആ​റ് റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

 

Advertisment