Advertisment

അഞ്ചു വിക്കറ്റുകൾ പിഴുത് അ​ശ്വി​ന്‍; ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​ഞ്ചാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് ഇ​ന്നിം​ഗ്‌​സ് ജ​യം

New Update
B

ധ​രം​ശാ​ല: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​ഞ്ചാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് ത​ക​ര്‍​പ്പ​ന്‍ ജ​യം. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇം​ഗ്ല​ണ്ട് കേ​വ​ലം 195 റ​ണ്‍​സി​ന് ഓ​ള്‍​ഔ​ട്ട് ആ​യി. ഇ​ന്നിം​ഗ്സി​നും 64 റ​ണ്‍​സി​നു​മാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യം. ഇ​തോ​ടെ പ​ര​മ്പ​ര 4-1 ന് ​ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

Advertisment

100-ാം ടെ​സ്റ്റ് ക​ളി​ക്കു​ന്ന അ​ശ്വിന്‍റെ മി​ക​ച്ച ബോ​ളിം​ഗ് പ്ര​ക​ട​ന​ത്തി​നു മു​ന്നി​ല്‍ ഇം​ഗ്ല​ണ്ട് അ​സ്ത​മി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ അ​ഞ്ച് വി​ക്ക​റ്റു​ക​ള്‍ അ​ശ്വി​ന്‍ സ്വ​ന്ത​മാ​ക്കി. 84 റ​ണ്‍​സെ​ടു​ത്ത മ​ധ്യ​നി​ര ബാ​റ്റ​റാ​യ ജോ ​റൂ​ട്ട് മാ​ത്ര​മാ​ണ് ഇം​ഗ്ല​ണ്ട് നി​ര​യി​ല്‍ തി​ള​ങ്ങി​യ​ത്.

അ​ഞ്ചാം ടെ​സ്റ്റ് ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ രോ​ഹി​ത്തി​ന്‍റെ​യും ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ​യും ശ​ത​ക​ത്തി​ന്‍റെ മി​ക​വി​ല്‍ ഇ​ന്ത്യ 477 റ​ണ്‍​സ് നേ​ടി​യി​രു​ന്നു. ദേ​വ്​ദ​ത്ത് പ​ടി​ക്ക​ല്‍(65) സ​ര്‍​ഫ​റാ​സ് ഖാ​ന്‍(56) ജ​യ​സ്വാ​ള്‍(57) എ​ന്നി​വ​രും തി​ള​ങ്ങി.

ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 218 റ​ണ്‍​സ് മാ​ത്ര​മാ​ണ് ഇം​ഗ്ല​ണ്ട് നേ​ടി​യ​ത്. 259 റ​ണ്‍​സ് എ​ന്ന ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ് മ​റി​ക​ട​ക്കാ​ന്‍ ഇ​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് 195ല്‍ ​അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.

 

 

Advertisment