Advertisment

അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ആ​റു വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം

New Update
H

രാ​ജ്കോ​ട്ട്: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ആ​റു വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. സ്കോ​ർ: അ​യ​ർ​ല​ൻ​ഡ് 238/7, ഇ​ന്ത്യ 241/4(34.4). 

Advertisment

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത അ​യ​ര്‍​ല​ന്‍​ഡ് നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 238 റ​ണ്‍​സാ​ണ് നേ​ടി​യ​ത്.


92 റ​ണ്‍​സെ​ടു​ത്ത ക്യാ​പ്റ്റ​ന്‍ ഗാ​ബി ലെ​വി​സാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. 59 റ​ൺ​സ് നേ​ടി ലി​യ പോ​ൾ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.


ഒ​രു ഘ​ട്ട​ത്തി​ല്‍ നാ​ലി​ന് 56 എ​ന്ന നി​ല​യി​ൽ കൂ​ട്ട​ത​ക​ർ​ച്ച നേ​രി​ട്ട ഐ​റി​ഷ് പ​ട​യെ ക​ര​ക​യ​റ്റി​യ​ത് ലെ​വി​സ് - ലി​യാ സ​ഖ്യ​മാ​ണ്.

ഇ​രു​വ​രും അ​ഞ്ചാം വി​ക്ക​റ്റി​ൽ 117 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. ഇ​ന്ത്യ​യ്ക്കാ​യി പ്രി​യ മി​ശ്ര ര​ണ്ടും തി​ദാ​സ് സ​ദു, സ​യാ​ലി സ​ത്ഗാ​രെ, ദീ​പ്തി ശ​ര്‍​മ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഇ​ന്ത്യ 34.3 ഓ​വ​റി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു.

 

 

 

Advertisment