/sathyam/media/media_files/2026/01/12/virat-kohli-shubman-gill-2026-01-12-17-56-48.webp)
വ​ഡോ​ദ​ര: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ജയത്തോടെ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ടീം ​ഇ​ന്ത്യക്ക് പു​തി​യ റിക്കോ​ർ​ഡ്. 300 ല​ധി​കം റ​ൺ​സ് 20 ത​വ​ണ പി​ന്തു​ട​ർ​ന്ന് വി​ജ​യി​ച്ച ആ​ദ്യ ടീമെന്ന ചരിത്ര നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.
വ​ഡോ​ദ​ര​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നാ​ല് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്​ലി​യു​ടെ​യും നാ​യ​ക​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും ശ്രേ​യ​സ് അ​യ്യ​രു​ടെയും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.
93 റ​ൺ​സെ​ടു​ത്ത കോ​ഹ്ലി​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ടോ​പ്സ്കോ​റ​ർ. മ​ത്സ​ര​ത്തി​ലെ താ​ര​മാ​യും കോ​ഹ്​ലി​യാ​ണ്. ഗി​ൽ 56 റ​ൺ​സും ശ്രേ​യ​സ് 49 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്. വി​ജ​യ​ത്തോ​ടെ പ​ര​മ്പ​ര​യി​ൽ 1-0 ത്തി​ന് മു​ന്നി​ലെ​ത്താ​നും ഗി​ല്ലി​നും സം​ഘ​ത്തി​നു​മാ​യി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us