ഐപിഎൽ ലേലം: കാമറൂണ്‍ ഗ്രീനിനെ 25.20 കോടിക്ക് സ്വന്തമാക്കി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

New Update
CameronGreen

അബുദാബി: ഐപിഎൽ താരലേലത്തിൽ 25.20 കോടിക്ക് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 

Advertisment

രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ വാശിയേറിയ ലേലത്തിനൊടുവിലാണ് വൻ തുകയ്ക്ക് കോൽക്കത്ത ടീമിലെത്തിച്ചത്.

രാജസ്ഥാന്‍ റോയല്‍സാണ് ആദ്യം താരത്തിനു വേണ്ടി കോൽക്കത്തയ്ക്കൊപ്പം ലേലം വിളിച്ചത്. 13.60 കോടിയിൽ രാജസ്ഥാൻ പിന്മാറിയതോടെ, ചെന്നൈ സൂപ്പർ കിംഗ്സും കോൽക്കത്തയും തമ്മിലായി പോരാട്ടം. 

വാശിയേറിയ ലേലത്തിനൊടുവിൽ ചെന്നൈ പിന്മാറിയതോടെ ഗ്രീൻ കോൽക്കത്തയ്ക്ക് സ്വന്തമായി.

Advertisment