സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/9JOLvRiqvtmMamAjkZ6Z.jpg)
ചെന്നൈ: ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ ഇനി റുതുരാജ് ഗെയ്ക്വാദ് നയിക്കും. നിലവിലെ ക്യാപ്റ്റനായിരുന്ന എംഎസ് ധോണി നായക സ്ഥാനം ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് യുവതാരം റുതുരാജിനെ ക്യാപ്റ്റനായി ടീം മാനേജ്‌മെന്റ് നിയമിച്ചത്. അഞ്ചു തവണ ചെന്നൈയ്ക്ക് കിരീടം നേടിക്കൊടുത്ത നായകനാണ് എംഎസ് ധോണി.
Advertisment
ഇനി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ മാത്രമാകും പുതിയ സീസണില്‍ ധോണി ചെന്നൈയ്ക്ക് വേണ്ടി കളിക്കുക. ഒരു പക്ഷേ ഇത് ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ ആയിരിക്കാമെന്നും അഭ്യൂഹമുണ്ട്. ഈ പശ്ചാത്തലത്തിലാണ് റുതു രാജിനെ ക്യാപ്റ്റനാക്കിയതെന്നാണ് ആരാധകരുടെ അനുമാനം.
Presenting @ChennaiIPL's Captain - @Ruutu1331 🙌🙌#TATAIPLpic.twitter.com/vt77cWXyBI
— IndianPremierLeague (@IPL) March 21, 2024