/sathyam/media/media_files/wErfQXRr40ZWU5ruOyGA.jpeg)
ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ ല​ഖ്നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സി​നെ​തിരെ സ​ണ്‍​റൈ​സേ​ഴ് ഹൈ​ദ​രാ​ബാ​ദിന് 10 വിക്കറ്റിന്റെ അനായാസ ജയം. ല​ഖ്നൗ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സ് ഉ​യ​ര്‍​ത്തി​യ 166 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം നി​ഷ്പ്ര​യാ​സം ഹൈ​ദ​രാ​ബാ​ദ് അ​ടി​ച്ചെ​ടു​ത്തു.
പ​ത്ത് ഓ​വ​റി​നു​ള്ളി​ലാ​ണ് ഹൈ​ദ​രാ​ബാ​ദ് വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. ഓ​പ്പ​ണ​ര്‍​മാ​രാ​യ ട്രാ​വി​സ് ഹെ​ഡി​ന്‍റെ​യും അ​ഭി​ഷേ​ക് ശ​ര്‍​മു​ടെ​യും അ​ര്‍​ധ​സെ​ഞ്ചു​റി​ക​ളു​ടെ ക​രു​ത്തി​ലാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ജ​യം നി​ഷ്പ്ര​യാ​സം സാ​ധ്യ​മാ​ക്കി​യ​ത്.
9.4 ഓ​വ​റി​ല്‍ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ​യാ​ണ് ഹൈ​ദ​രാ​ബാ​ദ് വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. ട്രാ​വി​സ് ഹെ​ഡ് 16 പ​ന്തി​ല്‍ അ​ര്‍​ധ​സെ​ഞ്ചു​റി​യി​ലെ​ത്തി 30 പ​ന്തി​ല്‍ 89 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.18 പ​ന്തി​ല്‍ അ​ര്‍​ധ​സെ​ഞ്ചു​റി തി​ക​ച്ച അ​ഭി​ഷേ​ക് ശ​ര്‍​മ 28 പ​ന്തി​ല്‍ 75 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.
ജ​യ​ത്തോ​ടെ ഹൈ​ദ​രാ​ബാ​ദ് പോ​യ​ന്‍റ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് എ​ത്തി. ല​ഖ്നോ ആ​റാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us