മുംബൈ: ഐപിഎല്‍ 2025 മെഗാ ലേലത്തിനുള്ള തീയതികള്‍ ബിസിസിഐ പ്രഖ്യാപിച്ചതോടെ ആരൊക്കെ ലിസ്റ്റിലുണ്ട്, പുറത്തായി എന്നാണ് കളിപ്രേമികള്‍ ഉറ്റുനോക്കുന്നത്. സൗദി അറേബ്യയിലെ ജിദ്ദയില്‍ നവംബര്‍ 24, 25 തീയതികളില്‍ നടക്കുന്ന ലേലത്തിനായി മൊത്തം 1,574 കളിക്കാരുടെ (1,165 ഇന്ത്യക്കാരും 409 വിദേശികളും) പേര് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
320 ക്യാപ്ഡ് കളിക്കാരും 1,224 അണ്‍ക്യാപ്ഡ് കളിക്കാരും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 30 കളിക്കാരും പട്ടികയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, കളിക്കാരുടെ പട്ടികയില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ പേരില്ല. ഇത് കളിപ്രേമികളെ ഞെട്ടിച്ചിട്ടുണ്ട്.
ഫ്രാഞ്ചൈസികളുമായി കൂടിയാലോചിച്ച ശേഷം നീണ്ട പട്ടിക വെട്ടിക്കുറയ്ക്കും. ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ ക്യാപ്റ്റന്‍മാരായ റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് വില കൂടിയ താരങ്ങള്‍.