New Update
/sathyam/media/media_files/2025/03/20/fSKEQMp3aIeAFqr6LNtn.jpg)
കൊൽക്കത്ത: ഐപിഎല്ലിൽ ഏപ്രിൽ 6ന് നടക്കാനിരിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് മത്സരത്തിൻ്റെ വേദി മാറ്റി. കൊൽക്കത്തയിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം ഗുവാഹത്തിയിൽ വെച്ചായിരിക്കും നടക്കുക.
Advertisment
രാമനവമി ആഘോഷങ്ങൾ നടക്കുന്നതിനാൽ ഐപിഎൽ മത്സരത്തിന് സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതിനാലാണ് വേദി മാറ്റുന്നതെന്ന് സിഎബി പ്രസിഡന്റ് സ്നേഹാശിഷ് ​​ഗാംഗുലി പിടിഐയോട് പറഞ്ഞു.
ബംഗാൾ ക്രിക്കറ്റ് ബോർഡുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ) വേദി മാറ്റത്തിന് അനുമതി നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us