കോൽക്കത്ത: ഐപിഎല്ലിന്റെ 18-ാം സീസണ് തുടക്കമായി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു.
അരമണിക്കൂറോളം നീണ്ടുനിൽക്കുന്ന ഉദ്ഘാടന ചടങ്ങിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ, പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ, കരൺ ഓജ്ല, ബോളിവുഡ് നടി ദിഷ പഠാണി എന്നിവർ പങ്കെടുക്കുന്ന പരിപാടികളോടെയാണ് പുതിയ സീസണ് തുടക്കമാകുന്നത്.
പരിപാടിക്ക് ശേഷം നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഏറ്റുമുട്ടും.