'തല' വന്നിട്ടും രക്ഷയില്ല ! ചെന്നൈയെ കറക്കി വീഴ്ത്തി ഹസരങ്ക, രാജസ്ഥാന് സീസണിലെ ആദ്യ ജയം

New Update
x

ഗുവാഹതി: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ആറ് റൺസ് ജയം. 

Advertisment

രാജസ്ഥാൻ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യത്തിലേക്ക് നീങ്ങിയ ചെന്നൈക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. 


രാജസ്ഥാന് വേണ്ടി ലെഗ് സ്പിന്നർ വനിന്ദു ഹസരങ്ക നാല് വിക്കറ്റ് വീഴ്ത്തി. രണ്ട് കളി തോറ്റ രാജസ്ഥാന്‍റെ ആദ്യ ജയമാണിത്.


ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 182 റൺസെടുത്തത്. നിതീഷ് റാണ (81), ക്യാപ്റ്റൻ റയാൻ പരാഗ് (37) എന്നിവർ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം നടത്തി. 

മറുപടി ബാറ്റിങ്ങിൽ ചെന്നൈക്ക് തുടക്കത്തിലേ തകർച്ചയായിരുന്നു. റണ്ണൊന്നുമെടുക്കാതെ രചിൻ രവീന്ദ്ര പുറത്തായി. ഗെയ്ക്വാദ് 44 പന്തിൽ 63 റൺസെടുത്തു. രാഹുൽ തൃപാദി 23 റൺസെടുത്തും ശിവം ദുബെ 18 റൺസെടുത്തും പുറത്തായി. 


പിന്നീട് ഒത്തുചേർന്ന ധോണി-ജഡേജ സഖ്യമാണ് ചൈന്നൈക്ക് അൽപ്പമെങ്കിലും പ്രതീക്ഷ നൽകിയത്. അവസാന ഓവറിൽ ജയിക്കാൻ 20 റൺസായിരുന്നു വേണ്ടത്. 


സന്ദീപ് ശർമ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ സിക്സറിന് ശ്രമിച്ച ധോണിയെ (11 പന്തിൽ 16) ഹെറ്റ്മയർ ക്യാച്ചെടുത്ത് പുറത്താക്കി. ജഡേജ 32ഉം ജാമി ഓവർടൺ 11ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. ആർച്ചറും സന്ദീപ് ശർമയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.